മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു ഈ ‘ഓഫർ’ പ്രഖ്യാപിച്ചത്.(Foreign trip if votes are increased for UDF candidate, Collector on leader’s announcement)
മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് മികച്ച ലീഡ് ഉറപ്പാക്കുന്ന ബൂത്ത് കമ്മിറ്റി ഭാരവാഹികൾക്ക് 15 ദിവസത്തെ വിദേശയാത്ര നൽകും. സംഭവം വിവാദമായതോടെ മലപ്പുറം ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടു. പ്രഖ്യാപനത്തിൽ ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ സ് പിയോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

