Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കോൺഗ്രസ് തയ്യാറാണ്, എല്ലാം സെറ്റാണ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം': രമേശ്...

‘കോൺഗ്രസ് തയ്യാറാണ്, എല്ലാം സെറ്റാണ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം’: രമേശ് ചെന്നിത്തല | Assembly elections

🎙️ Latest Podcast

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തരത്തിലുള്ള അനിശ്ചിതത്വവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Congress is ready, Ramesh Chennithala about Assembly elections )

കെ. സുധാകരൻ ഉൾപ്പെടെയുള്ള എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും. ആരെങ്കിലും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ പാർട്ടിയുടെ കൂട്ടായ തീരുമാനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ തന്നെ ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് കൊല്ലം ചെയ്യാത്ത കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ്. കേരളത്തിലെ ഇടതുമുന്നണിയെ കാത്തിരിക്കുന്നത് ബംഗാളിലെ അവസ്ഥയാണെന്നും ചെന്നിത്തല പരിഹസിച്ചു. സി.പി.എം വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.