Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026PK ശശിക്കെതിരായ പരാതി: പോലീസിനോട് റിപ്പോർട്ട് തേടി കോടതി | PK...

PK ശശിക്കെതിരായ പരാതി: പോലീസിനോട് റിപ്പോർട്ട് തേടി കോടതി | PK Sasi

🎙️ Latest Podcast

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ നിർണ്ണായക ഇടപെടലുമായി കോടതി. സ്കൂൾ സർട്ടിഫിക്കറ്റിലെ വിവരങ്ങൾക്ക് വിരുദ്ധമായി തന്റെ പ്രായം രണ്ട് വയസ്സ് കുറച്ചുകാട്ടി രേഖകളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. (Complaint against PK Sasi, Court seeks report from police)

എൽഡിഎഫ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതി ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, ഇതുസംബന്ധിച്ച രേഖകൾ വിശദമായി പരിശോധിക്കാൻ പോലീസിനോട് നിർദ്ദേശിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനാർത്ഥിക്കെതിരെ ഉയർന്നിരിക്കുന്ന ഈ നിയമക്കുരുക്ക് യുഡിഎഫ് ക്യാമ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.