കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പാണിത്.(Chandy Oommen wears black, Voted in protest)
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയതിലും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് അദ്ദേഹം കറുത്ത വസ്ത്രം അണിഞ്ഞത്. ഈ പൊതുതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

