Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൽ നിർണ്ണായക നീക്കവുമായി BJP: കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും |...

കേരളത്തിൽ നിർണ്ണായക നീക്കവുമായി BJP: കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും | BJP

🎙️ Latest Podcast

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP makes a decisive move in Kerala, George Kurian will be the candidate in Kanjirappally)

കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമായ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രിയുടെ സാന്നിധ്യം വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ബിജെപി ‘എ ഗ്രേഡ്’ ആയി പരിഗണിക്കുന്ന മണ്ഡലങ്ങളിൽ വൻ അഴിച്ചുപണിയാണ് നടക്കുന്നത്. പത്മജ വേണുഗോപാൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിക്കും. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ ഇറക്കാനാണ് ബിജെപി നീക്കം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക പ്രധാനമന്ത്രി അന്ന് പുറത്തിറക്കും. രാഷ്ട്രീയ യോഗങ്ങൾക്ക് പുറമെ, കേരളത്തിലെ മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.