Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026പാലായിൽ ജോസ് കെ മാണി ഇറങ്ങുമോ?: കടുത്തുരുത്തിയിൽ നിഷ ജോസ് കെ....

പാലായിൽ ജോസ് കെ മാണി ഇറങ്ങുമോ?: കടുത്തുരുത്തിയിൽ നിഷ ജോസ് കെ. മാണിയെ രംഗത്തിറക്കിയേക്കും | Assembly elections

🎙️ Latest Podcast

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്നാണ് സൂചന. ഇതോടെ കടുത്തുരുത്തിയിലെ തർക്കം പരിഹരിക്കാൻ നിഷ ജോസ് കെ. മാണിയെ രംഗത്തിറക്കാൻ പാർട്ടിയിൽ ആലോചന നടക്കുന്നു.(Assembly elections, Will Jose K. Mani contest in Pala?)

കടുത്തുരുത്തി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിഷ ജോസ് കെ. മാണിയുടെ പേര് ഉയർന്നു വരുന്നത്.

ജോസ് കെ. മാണി കടുത്തുരുത്തിയിലേക്ക് മാറുമെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും, പാലായിൽ തന്നെ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ബേസിൽ പോളിനെ പെരുമ്പാവൂരിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് (എം) താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.