Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026‘ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട’: കാസർഗോഡ് KM ഷാജിക്കെതിരെ പോസ്റ്റർ പ്രതിഷേധം |...

‘ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട’: കാസർഗോഡ് KM ഷാജിക്കെതിരെ പോസ്റ്റർ പ്രതിഷേധം | Assembly elections

🎙️ Latest Podcast

കാസർഗോഡ്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, കാസർഗോഡ് കെ.എം. ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. ലീഗുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത പരാമർശങ്ങളാണ് ഉള്ളത്.(Assembly elections, Poster protest against KM Shaji in Kasaragod )

കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുമെന്ന വാർത്തകൾ സജീവമായതിന് പിന്നാലെയാണ് പ്രതിഷേധം ഉടലെടുത്തത്. കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു എന്നാണ് പോസ്റ്ററുകളിലെ പ്രധാന വാചകം. പുറത്തുനിന്നുള്ള ‘ഇറക്കുമതി’ സ്ഥാനാർത്ഥികൾ വേണ്ടെന്നും കാസർകോട്ടുകാർ തന്നെ മത്സരിച്ചാൽ മതിയെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.