Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തിരഞ്ഞെടുപ്പ്: പയ്യന്നൂരിൽ TI മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ CPM വിമതർ...

നിയമസഭാ തിരഞ്ഞെടുപ്പ്: പയ്യന്നൂരിൽ TI മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ CPM വിമതർ | Assembly elections

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels to field candidate in Payyanur)

പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെതിരെയാണ് വിമത വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി നടപടി നേരിട്ടവരിൽ ഒരാൾ വിമത സ്ഥാനാർത്ഥിയായേക്കും. ടി.ഐ. മധുസൂദനൻ മത്സരിക്കുമ്പോൾ മണ്ഡലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ വിലയിരുത്തിയിരുന്നു. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ വിമതരും തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.