Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: ഭവന സന്ദർശനവുമായി കോൺഗ്രസ്; പ്രചാരണം ശക്തമാക്കാൻ KPCC |...

നിയമസഭാ തെരഞ്ഞെടുപ്പ്: ഭവന സന്ദർശനവുമായി കോൺഗ്രസ്; പ്രചാരണം ശക്തമാക്കാൻ KPCC | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ കെപിസിസി നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭവനസന്ദർശനം സംഘടിപ്പിക്കുന്നത്.(Assembly elections, Congress to visit homes; KPCC to intensify campaign)

ഫെബ്രുവരി 20 മുതൽ 28 വരെയാണ് ഭവനസന്ദർശന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സാധാരണ പ്രവർത്തകർക്കൊപ്പം പ്രമുഖ നേതാക്കളും വീടുകളിലെത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖകൾ ഓരോ വീട്ടിലും എത്തിക്കും.

അന്തിമ വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് കെപിസിസി കർശന നിർദ്ദേശം നൽകി. എസ്.ഐ.ആറിൽ പുറത്തായ അർഹരായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.