മലപ്പുറം: സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാൻ സിപിഎം നീക്കം സജീവമാക്കി. (Abdurahiman Randathani to leave Muslim League? Fight in the party )
തിരൂരങ്ങാടി സീറ്റിൽ തന്നെ അവഗണിച്ച് പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വവുമായി രണ്ടത്താണി കടുത്ത ഭിന്നതയിലാണ്. ലീഗിലെ അതൃപ്തി മുതലെടുത്ത് അദ്ദേഹത്തെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. നിലവിൽ തിരൂർ മണ്ഡലത്തിൽ രണ്ടത്താണിയെ പരിഗണിക്കാൻ സാധ്യതയുണ്ട്.
താനൂരിലും രണ്ടത്താണിയെ പരീക്ഷിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയ നടപടിയെ ‘ചിലരുടെ താൽപ്പര്യം’ എന്നാണ് രണ്ടത്താണി വിശേഷിപ്പിച്ചത്.

