
കാഞ്ഞങ്ങാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ ആശുപത്രി നഴ്സിങ് വിദ്യാർഥിനി ചൈതന്യ കുമാരിയുടെ (20) ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുകയാണ് വിദ്യാർഥിനി. (nursing student)
അതിനിടെ തിങ്കളാഴ്ച വൈകീട്ട് ഹോസ്റ്റൽ വാർഡനെതിരെ നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്തു. വാർഡനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തട്ടുണ്ട്. എങ്കിലും പ്രഥമ വിവര റിപ്പോർട്ടിൽനിന്ന് ഉൾപ്പെടെ വാർഡന്റെ പേര് ഒളിപ്പിച്ചുവെക്കുകയാണ്. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് വാർഡനെതിരെ കേസെടുത്തത്.