
തൃക്കരിപ്പൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അച്ഛനും മകനും പിടിയിൽ(Narcotics). ഇവർ നൂറ് ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ വാഹനത്തിൽ കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. കാസർകോട് മധുർ നാഷണൽ നഗറിൽ എ.വി. ഷമീർ(40), പിതാവ് യൂസഫ്(68) എന്നിവരെയാണ് പൊലീസ് പിടി കൂടിയത്.
ഇന്നലെ പുലർച്ചെ ഒന്നരമണിയോടെയാണ് സംഭവം നടന്നത്. കാലിക്കടവ് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ ചന്തേര പൊലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന മിനിലോറിയിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് കണ്ടെത്തി. സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പ്രശാന്തിന്റെ നിർദേശപ്രകാരം എസ്.ഐ എം സുരേശന്റെ നേതൃത്വത്തിൽ ഡ്രൈവർ ഹരീഷ്, ഹോംഗാർഡ് രാജൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.