

കണ്ണൂര്‍: 'റെഡ് ആർമി' യുമായി പി. ജയരാജനുമായോ അദ്ദേഹത്തിന്റെ മകന്‍ ജെയിന്‍ രാജുമായോ യാതൊരു ബന്ധവുമില്ലെന്ന് വിശദീകരണവുമായി 'റെഡ് ആർമി' എന്ന ഫേസ്‌ബുക്ക് പേജിൽ പുതിയ പോസ്റ്റ് (Red Army Facebook Page ). തങ്ങള്‍ക്ക് പി. ജയരാജനുമായോ അദ്ദേഹത്തിന്റെ മകന്‍ ജെയിന്‍ രാജുമായോ യാതൊരു ബന്ധവുമില്ല എന്ന് പുതിയ പോസ്റ്റിലൂടെ റെഡ് ആര്‍മി അറിയിച്ചു. ജെയിന്‍ രാജ് റെഡ് ആര്‍മിയുടെ അഡ്മിന്‍ അല്ല എന്നും അവര്‍ വ്യക്തമാക്കി. തങ്ങൾ ഒരു ഇടത് സൈബർ പോരാളി മാത്രമാണെന്നും ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
നേരത്തേ പി.വി. അന്‍വറിന്റേത് വിപ്ലവ മാതൃകയണെന്നും പി. ശശി വര്‍ഗവഞ്ചകനാണെന്നും റെഡ് ആര്‍മി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'പി. ശശിക്കെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഏറ്റവും ആര്‍ജ്ജവമുള്ള തീരുമാനം കൈക്കൊള്ളണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജനുമായോ അദ്ദേഹത്തിന്റെ മകന്‍ ജെയിന്‍ രാജുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.
റെഡ് ആർമിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം …
"റെഡ് ആർമിക്ക് പിജെയുമായും ജെയിൻ രാജുമായും ഒരു ബന്ധവും ഇല്ല….. "
"ഒരു ഇടത് സൈബർ പോരാളി മാത്രം"….
ഈ പേജിന്റെ അഡ്മിൻ ജെയിൻ രാജ് അല്ല എന്ന് മുൻപും റെഡ് ആർമി പറഞ്ഞത് ആണ്…
ജയരാജേട്ടൻ തന്നെ ഒരുപാട് തവണ പറഞ്ഞത് ആണ് ഈ പേജുമായി പിജെക്ക് ഒരു ബന്ധവും ഇല്ല എന്ന്…
പിന്നെ റെഡ് ആർമിയെ ജയരാജേട്ടനുമായും ജെയിൻ രാജുമായും കൂട്ടികെട്ടാൻ ശ്രേമം ചില മാധ്യമങ്ങൾ നടത്തുന്നുണ്ട്….
കള്ള നയങ്ങളെ തിരിച്ചറിയുക….
പാർട്ടിയാണ് വലുത്
പാർട്ടി മാത്രം….