കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും; കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ ഉദ്ഘാടനം ചെയ്തു | Kannur Govt of Cancer drugs at lowest price

Published on

സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീബ ദാമോദർ നിർവ്വഹിച്ചു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ സംസാരിച്ചു.
ഇപ്പോൾ കാരുണ്യ ഫാർമസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റ് കൗണ്ടറുകളിലൂടെ നൽകുന്നത്.
മരുന്നുകൾ ലഭിക്കുന്ന മറ്റ് കാരുണ്യ ഫാർമസികൾ: തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി.

Related Stories

No stories found.
Times Kerala
timeskerala.com