
കണ്ണൂര്‍: കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂർ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ വിമർശനവുമായി രംഗത്ത്. പി പി ദിവ്യയെ സഹായിക്കാനാണ് അദ്ദേഹം രംഗത്തുവന്നതെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്.(K Sudhakaran against Kannur collector )
അത് തിരുത്താൻ കളക്ടർ തയ്യാറാവണമെന്നും, ജനം അദ്ദേഹത്തെ കാണുന്നത് കുറ്റവാളിയായാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ പ്രതികരണം കളക്ടർക്ക് എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അവസരത്തിലായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഔദ്യോഗിക യോഗത്തില്‍ തറവാട്ടിൽ കയറിച്ചെല്ലുന്നത് പോലെ ചെന്നപ്പോൾ കളക്ടർ കസേര നീക്കിക്കൊടുക്കാൻ നിന്നുവെന്നും, മീറ്റിങ് നിയന്ത്രിക്കേണ്ട അദ്ദേഹം എ ഡി എമ്മിനെക്കുറിച്ച് ഇങ്ങനെ പറയാൻ അനുവദിക്കാമോയെന്നും ചോദിച്ച കെ പി സി സി അധ്യക്ഷൻ, അഴിമതി രഹിതനായ ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് പറയുമ്പോൾ 'യൂ ഷട്ടപ്പ് യുവര്‍ മൗത്ത്' എന്നുപറയേണ്ട നട്ടെല്ലും തൻറേടവും കളക്ടർ കാണിക്കണ്ടേയെന്നും കുറ്റപ്പെടുത്തി.
ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.