പത്തിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു | Local holiday

പത്തിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു | Local holiday
Published on

കണ്ണൂർ : മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ പത്തിന് ഈ വാർഡ് പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ചു.(Local holiday)

ഈ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവർ പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നൽകണമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം നിർദേശിച്ചു.

സ്വകാര്യ സ്ഥാപനങ്ങൾ, ഐ ടി മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ പ്രസ്തുത വാർഡിൽ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം സ്ഥാപന ഉടമകൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ : 0497 2700353

Related Stories

No stories found.
Times Kerala
timeskerala.com