
ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച മുഷ്‌താഖ് അഹമ്മദ് ഷാ ബുഖാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂഞ്ചിലെ വസതിയിലായിരുന്നു 75 കാരനായ അദ്ദേഹത്തിന്റെ അന്ത്യം. രാവിലെ ഏഴ് മണിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.മുന്‍മന്ത്രിയും 40 വര്‍ഷത്തോളം നാഷനല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകനുമായിരുന്ന ബുഖാരി പൂഞ്ച് ജില്ലയിലെ സൂരന്‍കോട്ടില്‍നിന്നും രണ്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്.