
ജംതാര :ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതീരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രിയും ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ബിജെപി സഹ ചുമതലക്കാരനുമായ ഹിമന്ത ബിശ്വ ശർമ്മ (Jharkhand Assembly election). ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സർക്കാരിൽ ജനങ്ങൾ മടുത്തു എന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് പ്രഖ്യാപിക്കാനും ശർമ്മ സോറനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിലും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"ജെഎംഎം സർക്കാരിൽ ജനങ്ങൾക്ക് മടുത്തു. ഇത്തവണ ബിജെപി സർക്കാർ മികച്ച രീതിയിൽ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുമെന്ന് ഹേമന്ദ് സോറൻ പറഞ്ഞാൽ നമ്മുടെ യുദ്ധം അവസാനിക്കും. കേന്ദ്ര സർക്കാരുമായി ചേർന്ന് നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുമെന്ന് സോറൻ പറയണം, "ശർമ്മ ആവശ്യപ്പെട്ടു.