
ദിയോഘർ : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ബർഹയ്ത് അസംബ്ലി മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശത്തിൽ ഒപ്പുവെച്ച പ്രൊപ്പോസറായ മണ്ഡൽ മുർമു ഞായറാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ (BJP) ചേർന്നു ( Jharkhand Elections). കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രിയും ജാർഖണ്ഡിൻ്റെ ബി.ജെ.പി സഹഭാരവാഹിയുമായ ഹിമന്ത ബിശ്വ ശർമ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മണ്ഡൽ മുർമുബിജെപിയിൽ അംഗമായത്.
മണ്ഡല് മുർമു ബി.ജെ.പിയിൽ ചേരുന്നത് പാർട്ടിക്ക് സിദ്ധു കൻഹുവിൻ്റെയും ഫുലോ ഝാനോയുടെയും അനുഗ്രഹം ലഭിച്ചെന്നാണ് സൂചിപ്പിക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ജാർഖണ്ഡ് തിരഞ്ഞെടുപ്പിൻ്റെ ബി.ജെ.പി സഹ ചുമതലക്കാരനുമായ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.ഇന്നത്തെ ജാർഖണ്ഡിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനും ചൂഷണാത്മക ജമീന്ദാരി സമ്പ്രദായത്തിനുമെതിരായ ചരിത്രപരമായ പ്രക്ഷോഭമായ സന്താൽ കലാപത്തിന് നേതൃത്വം നൽകിയത് സിദ്ധു-കാൻഹുവും ഫൂലോ ഝാനോയുമാണ്- അദ്ദേഹം ഓർമിപ്പിച്ചു.