
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഇൻഡ്യാ സഖ്യം അധികാരത്തിലേക്കെന്നു റിപ്പോർട്ട് (Jharkhand Election Results 2024). രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണലിൽ, ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇൻഡ്യാ സഖ്യം 49 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. 28 സീറ്റുകളിൽ മാത്രമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്.
മഹാരാഷ്‌ട്രയില്‍ മഹായുതി സഖ്യം അധികാരത്തിലേക്ക്; കാലിടറി മഹാ വികാസ് അഘാഡി
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി (Maharashtra Election 2024). വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 216 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം 59 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ .ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 53 സീറ്റുകളിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 33 സീറ്റുകളിലും ബിജെപി നൂറിൽ അധികം സീറ്റുകളിലും ലീഡ് ചെയ്യുന്നു.