
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടെണ്ണൽ ഇന്ന് (നവംബർ 23) രാവിലെ 8 മണിക്ക് ആരംഭിച്ചു (Jharkhand Election Results 2024 ). ഒടുവിൽ ലഭിക്കുന്ന കണക്ക് പ്രകാരം ബിജെപി നേതൃത്വത്തിലുള്ള ടിജെ സഖ്യം 43 മണ്ഡലങ്ങളിലും ഇന്ത്യ സഖ്യം 35 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
ജാർഖണ്ഡിലെ 81 മണ്ഡലങ്ങളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ലാലു പ്രസാദ് യാദവിൻ്റെ രാഷ്ട്രീയ ജനതാദൾ നയിക്കുന്ന ഇൻഡ്യാ സഖ്യവും, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവും തമ്മിലാണ് മത്സരം.
ഭരണം പിടിക്കാൻ 41 മണ്ഡലങ്ങളിൽ വിജയിക്കണം.