Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeIran Israel Conflictഇറാൻ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക: ആക്രമണം തുടരുന്നു | Tulsi Gabbard

ഇറാൻ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക: ആക്രമണം തുടരുന്നു | Tulsi Gabbard

🎙️ Latest Podcast

വാഷിംഗ്ടൺ: ഇറാനിലെ ഭരണകൂടത്തെ തകർക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് അമേരിക്കൻ ഇൻ്റലിജൻസ് മേധാവി തുൾസി ഗബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണങ്ങളിലൂടെ ഇറാൻ്റെ സൈനിക ശേഷിയും നേതൃത്വത്തിൻ്റെ കരുത്തും കുറയ്ക്കാൻ സാധിച്ചെങ്കിലും ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് ഗബാർഡ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.(Tulsi Gabbard says Iranian regime is intact but largely degraded at Senate hearing

ഇറാൻ്റെ പ്രധാന വാതകപ്പാടമായ ‘സൗത്ത് പാഴ്സി’ന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിന് പിന്നാലെ ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഖത്തറിലെ പ്രധാന വാതക ഹബ്ബായ റാസ് ലഫാൻ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തു.

സൗദിയിൽ കഴിഞ്ഞ രാത്രി മാത്രം 16 ഡ്രോൺ ആക്രമണങ്ങളും 11 മിസൈൽ ആക്രമണശ്രമങ്ങളും സൗദിക്ക് നേരെ ഉണ്ടായി. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് കേന്ദ്രം, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലേക്ക് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തി. സ്വന്തം രാജ്യത്തെ വാതക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതോടെ ഖത്തർ കടുത്ത നടപടി സ്വീകരിച്ചു. ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഖത്തർ നിർദേശം നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.