Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeIran Israel Conflict'ചർച്ചയ്ക്കില്ല, തിന്മയ്‌ക്കെതിരെ പോരാടുന്ന ഏക ശക്തിയാണ് ഞങ്ങൾ, പോരാട്ടം പിശാചിനോട്': ഇറാൻ...

‘ചർച്ചയ്ക്കില്ല, തിന്മയ്‌ക്കെതിരെ പോരാടുന്ന ഏക ശക്തിയാണ് ഞങ്ങൾ, പോരാട്ടം പിശാചിനോട്’: ഇറാൻ | Israel

🎙️ Latest Podcast

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഏക ശക്തി തങ്ങളാണെന്നും ഇറാൻ പ്രഖ്യാപിച്ചു.(This Fight is against the devil, Iran about Israel)

ഭ ഇറാന്റെ പ്രസിഡൻഷ്യൽ ഓഫീസ്, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫീസ് എന്നിവയ്ക്ക് നേരെ ഇസ്രായേൽ സൈന്യം വൻ മിസൈൽ ആക്രമണം നടത്തി. പ്രധാന സൈനിക പരിശീലന കേന്ദ്രങ്ങളും തകർത്തതായി ഐഡിഎഫ് അവകാശപ്പെട്ടു.

ഞങ്ങൾ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സയണിസ്റ്റ് ഭരണകൂടം ദ്രോഹകരമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണം, ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അറബ് സുഹൃദ് രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇറാൻ അഭ്യർത്ഥിച്ചു.

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയെന്ന് റെഡ് ക്രെസന്റ് സ്ഥിരീകരിച്ചു. 153 നഗരങ്ങളിലായി 500-ലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ തകർത്തതിനെ തുടർന്നാണിത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.