ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. സുരക്ഷിതമായി മടങ്ങുന്നതിനായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.(Leave Iran immediately, Urgent advice to Indian citizens)
ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നിലവിലുള്ള യാത്രാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം പുറത്തുകടക്കണമെന്ന് എംബസി അറിയിച്ചു. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുത്. എംബസി നിർദ്ദേശിക്കുന്ന സുരക്ഷിത പാതകൾ മാത്രമേ യാത്രയ്ക്കായി തിരഞ്ഞെടുക്കാവൂ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് എംബസി ഈ അറിയിപ്പ് നൽകിയത്. ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്:
ഫോൺ നമ്പറുകൾ: +989128109115, +989128109109, +989128109102, +989932179359
ഇമെയിൽ: cons.tehran@mea.gov.in

