ബെയ്‌റൂട്ട്: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കൻ ലെബനനിലും ഇസ്രായേൽ നടത്തിയ മിന്നലാക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാർ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.(Israeli bombing in Lebanon, 31 dead, including Hezbollah leaders)
ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ഹിസ്ബുള്ളയ്‌ക്കെതിരെ രാജ്യം കടുത്ത നടപടിയെടുത്തു. എല്ലാ പ്രവർത്തനങ്ങളും നിരോധിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നവഫ് സലാം തിങ്കളാഴ്ച അറിയിച്ചു. ആയുധങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിലെ ഹൈഫ സൈനിക താവളത്തിന് നേരെ റോക്കറ്റ്-ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേൽ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും തകർത്തത്.

