റിയാദ്: ചൊവ്വാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ അൽ ജുബൈലിന് നേരെ ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് പ്രമുഖ പെട്രോകെമിക്കൽ, ഊർജ്ജ നിലയങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ തീപിടുത്തമുണ്ടായി. (Iran’s attack on Saudi Arabia, Fire breaks out in Al Jubail)
NEW 🔴
Reports indicate Al Jubail Industrial City in Saudi Arabia is on fire following Iranian strikes. pic.twitter.com/c6KbzFmh3z
— Open Source Intel (@Osint613) April 6, 2026
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഉപേക്ഷിച്ചില്ലെങ്കിൽ ആ രാജ്യത്തെ എല്ലാ പാലങ്ങളും വൈദ്യുതി നിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങളിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാനും തിരിച്ചടിച്ചിട്ടുണ്ട്.
1,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന അൽ ജുബൈൽ വ്യവസായ കേന്ദ്രത്തിൽ 150-ലധികം വൻകിട വ്യവസായ യൂണിറ്റുകളുണ്ട്. സൗദിയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏഴ് മുതൽ പന്ത്രണ്ട് ശതമാനം വരെ സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്. രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പകുതിയോളം ഇവിടെയാണെന്നതും ഈ ആക്രമണത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. അൽ ജുബൈൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ ഊർജ്ജ നിലയങ്ങൾക്ക് സമീപമാണ് പതിച്ചതെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

