വാഷിങ്ടൺ: ഡീഗോ ഗാർഷ്യയിലുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. (Iran fires 2 ballistic missiles towards US, UK military bases in Diego Garcia)
ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ യുഎസ് പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിനായി അയച്ച മിസൈലുകളിൽ ഒന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ പരാജയപ്പെട്ടു. രണ്ടാമത്തെ മിസൈൽ യുഎസ് യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട പ്രതിരോധ മിസൈൽ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു.
മിസൈൽ ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകളോട് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇറാന് മേലുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തങ്ങൾ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് അമേരിക്ക വളരെ അടുത്തുകഴിഞ്ഞുവെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

