ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രമേഖലയിലേക്കും വ്യാപിക്കുന്നു. അറബിക്കടലിലൂടെ നീങ്ങുകയായിരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട് (USS Abraham Lincoln Attack). തെക്കൻ ഇറാന്റെ സൈനിക താവളത്തിൽ നിന്ന് തൊടുത്തുവിട്ട നാല് മിസൈലുകൾ പടക്കപ്പലിൽ പതിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്.
അതീവ പ്രഹരശേഷിയുള്ള നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ പടക്കപ്പലിനെ ലക്ഷ്യം വെച്ചത്. കപ്പലിന് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ (Pentagon) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പ്രാധാന്യത്തോടെ നൽകുന്നുണ്ടെങ്കിലും ബിബിസി, സിഎൻഎൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ,ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നായ എബ്രഹാം ലിങ്കണ് നേരെ ആക്രമണമുണ്ടായെന്ന വാർത്ത ശരിയാണെങ്കിൽ, അത് അമേരിക്കയുടെ നേരിട്ടുള്ള യുദ്ധപ്രഖ്യാപനത്തിലേക്ക് നയിക്കും. നിലവിൽ സമുദ്രമാർഗ്ഗമുള്ള ചരക്കുനീക്കത്തിന് കപ്പലുകൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary: Iranian media reported that Iran attacked the US aircraft carrier USS Abraham Lincoln in the Arabian Sea using four missiles launched from southern military bases. However, neither the US officials nor international news agencies have confirmed the attack yet. If true, this marks a major escalation in the ongoing Middle East conflict.

