Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeIran Israel ConflictIRIS ദെനയ്ക്ക് പിന്നാലെ മറ്റൊരു ഇറാനിയൻ കപ്പലിനും ഭീഷണി: ശ്രീലങ്കൻ തീരത്തും...

IRIS ദെനയ്ക്ക് പിന്നാലെ മറ്റൊരു ഇറാനിയൻ കപ്പലിനും ഭീഷണി: ശ്രീലങ്കൻ തീരത്തും യുദ്ധഭീതി പടരുന്നു | Iranian ship

🎙️ Latest Podcast

കൊളംബോ: സമുദ്രമധ്യത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദെനയെ അമേരിക്കൻ ആണവ അന്തർവാഹിനി തകർത്തതിന് പിന്നാലെ, കൊളംബോ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ സൈനിക ടാങ്കർ ‘ബുഷെഹറും’ ആക്രമണ ഭീഷണിയിൽ. കൊളംബോ തുറമുഖത്തിന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ ശ്രീലങ്കയുടെ ജലപരിധിക്കുള്ളിലാണ് നിലവിൽ ഈ കപ്പലുള്ളത്.(Another Iranian ship is under threat, Fear of war is spreading on the Sri Lankan coast as well)

അമേരിക്കയുടെ അതിമാരകമായ വിർജീനിയ ക്ലാസ് എസ്എസ്എൻ ആണവ അന്തർവാഹിനിയാണ് ഐആർഐഎസ് ദെനയെ തകർക്കാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. 20 നോട്ടിക്കൽ മൈൽ ദൂരപരിധിയുള്ള ടോർപ്പിഡോ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. അന്താരാഷ്ട്ര സമുദ്രമേഖലയിൽ നങ്കൂരമിട്ടിരുന്ന ദെനയെ തകർത്തതോടെ, സമാനമായ നീക്കം ബുഷെഹറിന് നേരെയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നയതന്ത്ര ലോകം.

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെയും എണ്ണക്കപ്പലുകളെയും ഇറാൻ ലക്ഷ്യം വെച്ചതോടെയാണ് കടലിലെ പോരാട്ടം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഐആർഐഎസ് ദെന ഉൾപ്പെടെ ഇറാന്റെ 17 യുദ്ധക്കപ്പലുകളെയും റഷ്യൻ നിർമ്മിത കിലോ ക്ലാസ് അന്തർവാഹിനികളെയും തകർത്തതായി യുഎസ് നേവി അവകാശപ്പെടുന്നു.

യുദ്ധക്കപ്പലുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും കാമികാസെ ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കൻ കപ്പലുകളെ ഇറാൻ ആക്രമിക്കാൻ തുടങ്ങിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ബുഷെഹർ നിലവിൽ ശ്രീലങ്കൻ ജലപരിധിക്കുള്ളിലായതിനാൽ, അവിടെ വെച്ച് ഒരു ആക്രമണം ഉണ്ടായാൽ അത് അയൽരാജ്യങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.