സ്വാതന്ത്ര്യത്തിന്റെ ആത്മാവ് ആവിഷ്‌കാര സ്വാതന്ത്ര്യം: ഡോ. അസ്ഹരി

സ്വാതന്ത്ര്യത്തിന്റെ ആത്മാവ് ആവിഷ്‌കാര സ്വാതന്ത്ര്യം: ഡോ. അസ്ഹരി
Published on

നോളജ് സിറ്റി: സ്വാതന്ത്ര്യം നല്‍കുന്ന ഏറ്റവും വലിയ മൂല്യം ആവിഷ്‌കാര സാതന്ത്ര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരങ്ങളില്‍ ഇതിന് വലിയ സ്വാധീനമുണ്ടായിരുന്നു. അക്കാലത്തെ പത്രങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം അതാണ് കാണിക്കുന്നത്. ഇന്നും ഇതിന്റെ തുടര്‍ച്ച നമുക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നും അവ നിരന്തരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അബൂബക്കര്‍ കാനഡ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍, ദേശഭക്തി ഗാനം, ആസാദി ടോക്, ട്രെഷര്‍ ഹണ്ട്, മെഗാ ക്വിസ്, പരേഡ്, മധുര വിതരണം തുടങ്ങിയവ നടന്നു.

Related Stories

No stories found.
Times Kerala
timeskerala.com