
വിമാനാപകടത്തിൽ മരണടഞ്ഞുവെന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കപ്പട്ടിട്ടും ലക്ഷോപലക്ഷം ജനങ്ങൾ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ആ വിശ്വാസത്തിൻറെ കരുത്താണ് മരണാന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ച ഭാരത രത്നം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത്.1945 ആഗസ്റ്റിൽ ജപ്പാൻ കീഴടങ്ങിയെന്ന വാർത്ത കേട്ട് ഭാവി പ്രവർത്തനങ്ങൾ മന്ത്രിസഭാംഗങ്ങളുമായി തീരുമാനിക്കുന്നതിന് ബോസ് സിംഗപ്പൂരിലേത്തി.ബ്രിട്ടീഷ് സൈന്യം വൈകാതെ അവിടെയെത്തുമറിഞ്ഞ് ബാങ്കോക്കിലെ ക്കും പിന്നീട് സെയ് ഗോണിലേക്കും പോയി.ജപ്പാൻകാർ ഏർപ്പെടുത്തിയ ചെറുവിമാനതിൽ കേണൽ ഹബീബുൽ റഹ്മാന്റെ കൂടെ ടുറൈനിലേക്കും ശേഷം തൈഹോകു വിമാന താവളത്തിലുമെത്തി.ഇന്ധനം നിറച്ച് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീണു. ഈ അപകടത്തിൽ നേതാജി കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.ഇന്നും ഒരു കടംകഥയായി തുടരുന്ന നേതാജിയുടെ തിരോധാനത്തേ പറ്റി പല കമ്മീഷനുകൾ അന്വേഷിച്ചു. MK മുഖർജി കമ്മീഷനാണ് ഏറ്റവും ഒടുവിലത്തേത്.
ആരായിരുന്നു സുഭാഷ് ചന്ദ്ര ബോസ്സ് ?
രാജ്യ സ്നേഹികളിൽ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സുഭാഷ് ചന്ദ്ര ബോസ് ആണ് ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ് " എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി എതിർ സ്ഥാനാർഥിയെ തോൽപ്പിച്ച് അധ്യക്ഷനായ വ്യക്തിയാണ് ഇദ്ദേഹം. റേഡിയോയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവും, ചിത്തരഞൻ ദാസിന്റെ രാഷ്ട്രീയ ശിഷ്യ നുമാണ് സുഭാഷ് ചന്ദ്ര ബോസ്.
ബ്രിട്ടീഷുകാരുടെ വീട്ടു തടങ്കലും രക്ഷപ്പെടലും.!
1940ല് ബ്രിട്ടീഷുകാര് നേതാജിയെ വീട്ടു തടങ്കലില് ആക്കി, ബ്രിട്ടീഷ് വിരുദ്ധ പ്രവര്ത്ത നത്തിന്. എന്നാല് ഒരു സുപ്രഭാതത്തില് നേതാജി പെട്ടെന്ന് അവിടെ നിന്ന് അപ്രത്യക്ഷമായി. അദ്ദേ ഹം സവ്യസാചി എന്നാ പേരില് വേഷം മാറി കല്ക്കത്തയില് നിന്ന് പുറത്തു പോയി എന്ന് പറയപ്പെടുന്നു. 1941 ജനുവരി 16 പാതി രാത്രി എല്ഗിന് റോഡിലുള്ള വസതിയില് നിന്നും നിശ്ശബ്ദമായി അദ്ദേഹം ഹൃദയത്തില് ഒരു സ്വപ്നവും മനസില് ഇന്ത്യയെ സ്വതന്ത്രമാക്കാന് ഓര് രഹസ്യ പദ്ധതിയുമായി നീണ്ട തവിട്ടു നിറത്തിലുള്ള കോട്ടും പൈജാമയും ധര്ച്ചു ബ്രിട്ടീഷ് പട്ടാളക്കാരുടെ മൂക്കിന്റെ താഴെ നിന്ന് അദ്ദേഹം ഒളിച്ചു പോയി. കൊല്ക്കത്തയില് നിന് പെഷവാരിലെക്കുള്ള ട്രെയിനില് കയറി അദ്ദേഹം അവസാനം ജര്മ്മനിയില് എത്തി. 1941 ഏപ്രില് മാസത്തില് ജെര്മ്മന് റേഡിയോ പ്രഖ്യാപിച്ചു ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ നേതാവ് ബ്രിട്റെഷ് ഭരണത്തില് നിന്ന് ഇത്യയെ മോചിപ്പിക്കാന് ജർമ്മനിയുടെ സഹായം ആവശ്യപ്പെട്ടു അവിടെ എത്തി എന്നായിരുന്നു റേഡിയോയില് കേട്ടത്.