
മഹാത്മാ ഗാന്ധി നേതാജിയെ രാജ്യസ്നേഹി കളില് രാജ്യ സ്നേഹി ( Patriot of patriots) എന്നൊരിക്കല് വിശേഷിപ്പിക്കുകയുണ്ടായി. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തില് അത്രമാത്രം അദ്ദേഹം മുക്തനായിരുന്നു. മറ്റു യുവ നേതാക്ക ളുടെ കൂടെ കൂടി ഗാന്ധിജിയുടെ സത്യാഗ്രഹ സമരത്തിലും അഹിംസാ സിദ്ധാന്തത്തിലും വിശ്വാസം ഇല്ലാതെ ബ്രിട്ടീഷുകാരുടെ ശത്രുക്കള് മിത്രങ്ങളാകും എന്ന പ്രതീക്ഷയില് കൂട്ട് കൂടി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാം എന്ന് അദ്ദേഹം വിശ്വസിച്ചു.
ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ് " എന്ന് വിശേഷിപ്പിച്ച മഹാൻ
സുഭാഷ് ചന്ദ്ര ബോസ് ആണ് ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ് " എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി എതിർ സ്ഥാനാർഥിയെ തോൽപ്പിച്ച് അധ്യക്ഷനായ വ്യക്തിയാണ് ഇദ്ദേഹം. കൂടാതെ, രാജ്യസ്നേഹികളില് രാജ്യ സ്നേഹിയെന്ന് ഗാന്ധിജി വിശേഷിപ്പിച്ച പോരാളി കൂടിയാണ് സുഭാഷ് ചന്ദ്ര ബോസ്.