
ഇടുക്കി: കാട്ടാനയാക്രമണത്തിൽ മരണപ്പെട്ട അമർ ഇലാഹിയെന്ന യുവാവിൻ്റെ മൃതദേഹം ഖബറടക്കി. പ്രത്യേക പ്രാർതനകൾക്ക് ശേഷം സംസ്ക്കാര ചടങ്ങുകൾ നടന്നത് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ്.(Wild elephant attack in Idukki)
രാവിലെ തന്നെ മന്ത്രി റോഷി അഗസ്റ്റിൻ യുവാവിൻ്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയത് പുലർച്ചെയാണ്.
മേയാൻ വിട്ട പശുവിനെ തിരികെ കൊണ്ടുവരാനായി പോയ 22കാരനെ കാട്ടാനയാക്രമിച്ചത് ഇന്നലെയാണ്. സർക്കാർ യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.