
ഇടുക്കി പൂപ്പാറയിൽ ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ജീപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ്. അപകടത്തിൽ പൂപ്പാറ സ്വദേശി വിഷ്ണുവിന് ഗുരുതരമായി പരിക്ക് പറ്റി. അമിത വേഗതയിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം നടന്നത്.
രാത്രിയാണ് അപകടം ഉണ്ടാകുന്നത്. എസ്റ്റേറ്റ് പൂപ്പാറക്ക് അടുത്തായാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത് .എതിർ ദിശയിൽ വന്ന ജീപ്പ് വിഷ്‌ണുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിഷ്ണുവിനെ മാറ്റുകയും ചെയ്തു.