ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു: 10 പേർക്ക് പരിക്ക്, മരത്തിൽ തങ്ങി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം | Sabarimala pilgrims vehicle accident

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു: 10 പേർക്ക് പരിക്ക്, മരത്തിൽ തങ്ങി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം | Sabarimala pilgrims vehicle accident

ബസിൽ കുട്ടികളടക്കം 22 തീർത്ഥാടകർ ഉണ്ടായിരുന്നു
Published on

ഇടുക്കി : ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു പേർക്ക് പരിക്കേറ്റു. കാഞ്ഞാറിലാണ് സംഭവം.(Sabarimala pilgrims vehicle accident)

താഴ്ച്ചയിലേക്ക് മറിഞ്ഞത് മകരവിളക്ക് കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുകയായിരുന്ന ഭക്തരുടെ മിനി ബസാണ്. വാഹനം മരത്തിൽ തങ്ങി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

ബസിൽ കുട്ടികളടക്കം 22 തീർത്ഥാടകർ ഉണ്ടായിരുന്നു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

Times Kerala
timeskerala.com