
ഗൂഡല്ലൂർ: ഊട്ടിയിൽ കനത്ത മഞ്ഞു വീഴ്ച. കഴിഞ്ഞ ദിവസം ഊട്ടി നഗരം, ചാണ്ടിനല്ല ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി(Ooty). അർധരാത്രി പിന്നിടുമ്പോഴാണ് തണുപ്പ് വർധിക്കുന്നത്. പുലർച്ചെ പുൽമൈതാനങ്ങളിലും വാഹനങ്ങളുടെ മുകളിലും ഉറഞ്ഞ നിലയിൽ മഞ്ഞു കാണാനും സാധിക്കും.
ജനുവരിയിൽ ആരംഭിച്ചിരുന്ന തണുപ്പ് കുറഞ്ഞു തുടങ്ങിയിയെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി വീണ്ടും താപനില കുറഞ്ഞു തുടങ്ങി. മഞ്ഞു വീഴ്ച ആസ്വദിക്കുന്നതിനായി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. എന്നാൽ അമിതമായ മഞ്ഞ് വീഴ്ച ചായത്തോട്ടങ്ങളെയും പച്ചക്കറി കൃഷിയെയും മോശമായി ബാധിക്കും. മാത്രമല്ല; മഞ്ഞ് വീഴ്ച വർധിച്ചാൽ വേനലിന്റെ കാഠിന്യവും വർധിക്കും.