
മൂന്നാര്‍: വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു(K B Ganesh Kumar).
രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ലാത്തതിനാൽ ബസിൽ വച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശവും ജീവനക്കാർക്ക് നല്‍കി. നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഒപ്പം കെ.എസ്ആ.ർ.ടി.സി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകുമെന്ന വാക്ക് നടപ്പാക്കിയെന്നും മൂന്നാറിൽ പ്രാദേശിക സർവീസ് നടത്താൻ ചെറിയ ബസുകൾ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.