ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം: നാലു വയസുകാരൻ മരിച്ചു | Accident while reversing pick-up van

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം: നാലു വയസുകാരൻ മരിച്ചു | Accident while reversing pick-up van
Published on

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരന് ദാരുണാന്ത്യം. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്( Accident while reversing pick-up van). അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

കുടുംബശ്രീ യോഗത്തിന് അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ശ്രാവണ്‍. അതിനിടെ പിക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു. ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് പിന്നാലെ കുട്ടിയും വാഹനത്തിന് സമീപത്തേക്ക് വന്നു.

ശ്രാവണ്‍ നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കട്ടപ്പന പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് നൽകും. സംസ്കാരം തിങ്കളാഴ്ച 3.30 ന് വീട്ടുവളപ്പിൽ നടക്കും. ശ്രാവണിന്‍റെ സഹോദരി വൈഗ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com