
ഇടുക്കി: മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടന അവകാശമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ (George Kurien). അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായമെന്നും മുനമ്പത്തെ ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സർക്കാർ നൽകുമെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നെന്നും ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.