
അടിമാലി: ഗൃഹപ്രവേശനത്തിനിടെ കടന്നൽകൂട്ടത്തിന്‍റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഇടുക്കി ഇരുമ്പുപാലം മെഴുകുംചാലിലാണ് സംഭവം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. (Wasps attack)
അബ്ദുൾ സലാം, സജീവൻ, രാജേഷ്, സദ്ദാം, ഹനീഫ, റോയി എന്നിവർക്കാണ് പരിക്കേറ്റത്. 30ലേറെ പേർക്ക് കടന്നൽ കുത്തേറ്റിട്ടുമുണ്ട്. സാരമായി പരിക്കേറ്റ അബ്ദുൽ സലാമിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കുടിവെള്ള ടാങ്ക് വൃത്തിയാക്കിയപ്പോൾ ടാങ്കിനുള്ളിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടം ഇളകുകയായിരുന്നു.