
ഇടുക്കി പൂപ്പാറയിൽ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പൂപ്പാർ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന വിഷ്ണുവിനെ എതിർ ദിശയിൽ എത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ജീപ്പ് ഓടിച്ചിരുന്ന എൻആർസിറ്റി സ്വദേശി ബിനോജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.