
ഇടുക്കി: പശുവിനെ കടുവ ആക്രമിച്ചതായി പരാതി. സാദാം എന്ന വ്യക്തിയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. മൂന്നാര്‍ ഗ്രഹാംസ്ലാന്റ് ന്യൂ ഡിവിഷനില്‍ ആണ് സംഭവം നടന്നത്. മേയാൻ വിട്ട പശുവിന്റെ കാലിലാണ് കടുവ ആക്രമിച്ചത്. (tiger attacked)
പശുവിന്റെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കടുവ ഓടി മറയുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകർ പറയുന്നു.