
കേരളീയരുടെ പാചകത്തിലെ ഒരു പ്രധാന ചേരുവയാണ് വാളന്‍ പുളി. പുളിയും മധുരവുമുള്ള ഇത് പാചക വിഭവങ്ങളിൽ രുചി വര്‍ദ്ധിപ്പിക്കാനായാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വാളൻ പുളി ഏറെ ഗുണകരമാണെന്ന് അറിയാമോ?
കറുത്ത പാടുകളും നിറഭേദങ്ങളും മാറ്റി ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാനും വാളന്‍പുളി ഫലപ്രദമാണ്. വാളന്‍പുളിയുടെ ഗുണങ്ങള്‍ മനസിലാക്കിയാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ വാളന്‍പുളി ഉള്‍പ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്.
ചർമ്മസംരക്ഷണത്തിനായി വാളന്‍പുളി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. വാളന്‍പുളിയുടെ സത്താണ് നല്ല നിറം നല്‍കുന്നതിന് സഹായിക്കുന്നത്. വാളന്‍പുളി സത്തില്‍ വിറ്റാമിന്‍ ബി, സി, ഫൈബര്‍, ആല്‍ഫ ഹൈഡ്രോക്സില്‍ ആസിഡ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഉപയോഗക്രമം
ഏകദേശം 30 ഗ്രാം വാളന്‍പുളി 100 മില്ലി. വെള്ളത്തിലിട്ട് തിളപ്പിച്ച് അതില്‍ നിന്ന് പള്‍പ്പ് നീക്കം ചെയ്യുക. അര ടീസ്പൂണ്‍ വാളന്‍പുളി എടുത്ത് ജ്യൂസുമായി കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം കഴുകിക്കളയുക. ചര്‍മ്മത്തിന് വേഗത്തില്‍ നല്ല നിറം ലഭിക്കാന്‍ ഇത് സഹായിക്കും. എണ്ണമയമുള്ള ഇരുണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ ഇത് ഫേസ് പാക്കായി ഉപയോഗിക്കാം.
രണ്ട് ടീസ്പൂണ്‍ ചെറുപയര്‍പൊടി, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ വാളന്‍പുളി പള്‍പ്പ് എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്ത് തേയ്ക്കുക. 15-20 മിനുട്ട് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. വേഗം തന്നെ ചര്‍മ്മത്തിന് നല്ല നിറം ലഭിക്കും.
അല്പം വാളന്‍പുളി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം രണ്ട് സ്പൂണെടുത്ത് രണ്ട് സ്പൂണ്‍ തണുത്ത ചായവെള്ളം ചേര്‍ക്കുക (തിളച്ച വെള്ളത്തില്‍ ചായപ്പൊടി ചേര്‍ത്ത് തയ്യാറാക്കിയത്). കോട്ടൺ ഈ ലായനിയില്‍ മുക്കി മുഖത്തും കഴുത്തിലും തേയ്ക്കുക. 20 മിനിറ്റിനുശേഷം കഴുകാം.