
ഇക്കാലത്ത് പി സി ഒ ഡി എന്ന പ്രശ്നം ഇല്ലാത്തവർ ചുരുക്കമാണ്. പണ്ട് മുത്തശ്ശിമാർ പെൺകുട്ടികൾക്ക് തയാറാക്കി കൊടുത്തിരുന്ന ആരോഗ്യകരമായ ഒരു പലഹാരമാണ് എള്ളുണ്ട. ദിവസവും രാവിലെ എള്ളുണ്ട ഒരെണ്ണം കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. വളരെ എളുപ്പത്തിൽ എള്ളുണ്ട വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.
ചേരുവകൾ
കഴുകി വൃത്തി ആക്കിയ എള്ള് -1 കപ്പ്
ശർക്കര -1 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ എള്ള് ചൂടാക്കുക. ഇത് പൊട്ടുന്ന ശബ്ദം വരുന്നതു വരെ ചൂടാക്കിയാൽ മതി.
ചൂടായ എള്ള് വേറെ പാത്രത്തിലേക്ക് മാറ്റിവയ്ക്കാം.
ചൂടായ പാത്രത്തിൽ ശർക്കരയും 3/4 കപ്പ് വെള്ളവും ഏലയ്ക്ക പൊടിച്ചതും ചേർത്ത് തിളപ്പിക്കുക. ഈ ശർക്കര പാനി പാത്രത്തിൽ അരിച്ച് ഒഴിക്കുക. എള്ളും ശർക്കരയും നന്നായി യോജിപ്പിച്ച് ചെറിയ ചൂടോടെ ഉരുളകളാക്കി എടുക്കാം.