മുഖസൗന്ദര്യം വർധിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് വരണ്ട ചർമ്മത്തിനും മറ്റ് ചർമ്മ രോഗങ്ങള്‍ക്കും കാരണമാകുന്നു
Face
Published on

സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകാത്തവരാണ് ഭൂരിപക്ഷം പേരും ഇതിനായി പരസ്യത്തിൽ കാണിക്കുന്ന സൗന്ദര്യവർധക വസ്തുക്കള്‍ വിലകൊടുത്തു വാങ്ങി ഉപയോഗിച്ച് പണം കളയുകയല്ലാതെ ഫലമൊന്നും ഉണ്ടാകില്ല. ഇതിനായി ചർമ്മത്തെ കൃത്യമായി പരിപാലിക്കണം. മിക്കവരും അക്കാര്യം ശ്രദ്ധിക്കാറില്ല, ഇല്ലെങ്കിൽ അവർക്ക് അതേക്കുറിച്ച് ധാരണ ഉണ്ടായിരിക്കില്ല. നിങ്ങളുടെ ചർമ്മം എങ്ങനെ പരിപാലിക്കാം. വേറൊന്നും ഇതിനായി നിങ്ങള്‍ ചെയ്യേണ്ട. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

മേക്കപ്പ് ധരിച്ച് ഉറങ്ങരുത്

ദിവസം മുഴുവനും മുഖത്ത് മേക്കപ്പ് ഇടുന്നത് ചർമ്മത്തിന് ദോഷകരമാണ്. മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് വരണ്ട ചർമ്മത്തിനും മറ്റ് ചർമ്മ രോഗങ്ങള്‍ക്കും ഇടയാക്കുന്നു. കൂടാതെ ബ്ലാക്ക് സ്പോട്ട് , വൈറ്റ് സ്പോട്ട് എന്നിവക്കും ഇത് കാരണമാകുന്നു. ഉറങ്ങാൻ പോകുന്നതിന് മേക്കപ്പ് നീക്കം ചെയ്ത ശേഷം വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് മുഖം തുടക്കുക. ഇത് ആരോഗ്യമുള്ള ചർമ്മം ഉണ്ടാകാൻ സഹായിക്കും.

മോയ്സ്ചറൈസർ

ഉറങ്ങുന്നതിന് മുൻപ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ജലാംശം ഉള്ളതും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് മോയ്സ്ചറൈസർ സഹായിക്കും. ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ രാത്രി ഉറങ്ങുന്നതിന് മുൻപ് ഉപയോഗിക്കുക.

തലയിൽ എണ്ണ തേച്ച് കിടക്കുന്നത്

തലയിൽ രാത്രി മുഴുവൻ എണ്ണ തേച്ച് കിടക്കുന്നത് മുടിയുടെ വളർച്ചക്ക് ഗുണം ചെയ്യുമെന്നാണ് പലരുടെയും വിശ്വാസം. എണ്ണ തേച്ച് തലമുടി മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ 10 മുതൽ 30 മുതൽ മിനുറ്റ് വരെ മാത്രമേ ഇത്തരത്തിൽ എണ്ണ വക്കേണ്ടതുള്ളു. ദീർഘ നേരം ഇങ്ങനെ ചെയ്യുന്നത് മുഖത്ത് മുഖക്കുരു ഉണ്ടാകാൻ കാരണമാകും.

മദ്യപാനം

ഉറങ്ങുന്നതിന് മുൻപുള്ള മദ്യപാനം രാവിലെ യുള്ള ഹാംഗ് ഓവറിന് പുറമേ മുഖം വീർക്കാനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. മദ്യപാനം നിർജ്ജലീകരണം ഉണ്ടാക്കുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന് ദോഷകരമാണ്. അതുകൊണ്ട് ആരോഗ്യമുള്ള ചർമ്മത്തിന് മദ്യപാനം ഒഴിവാക്കുകയും ഉറങ്ങാൻ പോകുന്ന സമയത്ത് മദ്യപിക്കാതിരിക്കുകയും ചെയ്യുക.

തലയിണയും ബെഡ് ഷീറ്റും

നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയുടെയും ബെഡ് ഷീറ്റിന്‍റെയും ഗുണനിലവാരം നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. വൃത്തിയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ തലയിണയും ബെഡ് ഷീറ്റും ചർമ്മരോഗങ്ങള്‍ക്ക് കാരണമാകുന്നു. 4-5 ദിവസം കൂടുമ്പോള്‍ തലയിണ മാറ്റാനും വൃത്തിയുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഉറക്കം

കൃത്യമായ ഉറക്കം സൗന്ദര്യ പരിചരണത്ത് അത്യന്താപേഷിതമാണ്. ഉറക്കക്കുറവ് കണ്ണുകൾക്ക് താഴെയുള്ള കറുപ്പിനും ചർമ്മത്തിലെ വീക്കത്തിനും കാരണമാകുന്നു. നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിനായി രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്.

മുഖം കഴുകൽ

ചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇടയ്ക്കിടെയുള്ള വൃത്തിയാക്കൽ മുഖത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പരിക്കൻ സ്ക്രബുകളും അമിതമായ ഉരസലുകളും ചർമ്മത്തിന് കേടുവരുത്തുകയും കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള വൃത്തിയാക്കൽ ഒഴിവാക്കി, ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് മാത്രം മുഖം കഴുകുകയും ചെയ്യുക.

സൺസ്ക്രീൻ ഉപയോഗിക്കുക

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൺസ്‌ക്രീൻ ഉപയോഗിക്കുക എന്നത്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും അകാല വാർദ്ധക്യം തടയുന്നതിനും ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിനും സൺസ്ക്രീൻ സഹായിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com