ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പ് | artificial colors

നിറങ്ങളുടെ ദീർഘകാല ഉപയോഗം കാൻസറിനു കാരണമാകാമെന്ന് പഠനങ്ങൾ
Food
Published on

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങൾ നൽകുന്ന ടാർട്രാസിന്റെ ഉപയോഗമാണു വ്യാപകമായിട്ടുള്ളത്. ചില മധുരപലഹാരങ്ങളിൽ ഇത് ഉപയോഗിക്കാമെങ്കിലും ചൂടാക്കി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഇത് ചേർക്കാൻ അനുമതിയില്ല. എന്നാൽ, പഴംപൊരിയിൽ വരെ ടാർട്രാസിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സൺസെറ്റ് യെല്ലോ, കാർമോയ്സിൻ, ബ്രില്യന്റ് ബ്ലൂ, റോഡമിൻ ബി തുടങ്ങിയ കൃത്രിമനിറങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പരിമിതമായ അളവിൽ ഇവ ഉപയോഗിക്കുന്നതു ഹാനികരമല്ലെങ്കിലും ചില ഭക്ഷ്യവസ്തുക്കളിൽ ഈ നിറങ്ങൾ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. ഇത്തരം നിറങ്ങളുടെ ദീർഘകാല ഉപയോഗം കാൻസറിനു കാരണമാകാമെന്നു പഠനങ്ങൾ പറയുന്നു.

ശർക്കരയിൽ ടാർട്രാസിൻ, റോഡമിൻ ബി, സൺസെറ്റ് യെല്ലോ എന്നിവ ഉപയോഗിക്കുന്നു. കീടനാശിനിയായി ഉപയോഗിക്കുന്ന ക്ലോർപ്യൂരിഫസ് ഈഥൈലിന്റെ സാന്നിധ്യം മസാലപ്പൊടികളിൽ കണ്ടെത്തിയിട്ടുണ്ട്.

കൃത്രിമ നിറങ്ങളും അവ ഉപയോഗിക്കുന്നതായി കണ്ടെത്തിയ ഭക്ഷ്യവസ്തുക്കളും

ടാർട്രാസിൻ: കായ വറുത്തത്, പക്കാവട, മിക്സ്ചർ, ബോളി, മന്തി റൈസ്, റസ്ക്, മുറുക്ക്, വെട്ടുകേക്ക്, അൽഫാം, ബൂന്തി, ടീ കേക്ക്, പഴംപൊരി, ശർക്കരവരട്ടി, കടലമിഠായി, ഉണ്ണിയപ്പം, സാമ്പാർ പൗഡർ, ശർക്കര, മധുരസേവ, ഫ്രൈഡ് ഗ്രീൻപീസ്, മടക്ക്.

സൺസെറ്റ് യെല്ലോ: കുഴിമന്തി, ചില്ലി ചിക്കൻ, മസാലക്കടല, ചിക്കൻ ടിക്ക, അൽഫാം, ബീഫ് ഫ്രൈ, ചിക്കൻ ബിരിയാണി, ഫിഷ് ഫ്രൈ, ചിക്കൻ റോസ്റ്റ്, ഫിഷ് കറി, നാരങ്ങ അച്ചാർ, ഗ്രിൽഡ് ചിക്കൻ, ചിക്കൻ 65, ചിക്കൻ ഷവായ്.

കാർമോയ്‌സിൻ: റാഗി പുട്ടുപൊടി, റാഗി സേമിയ.

Related Stories

No stories found.
Times Kerala
timeskerala.com