ഇന്ത്യാക്കാരുടെ ഈന്തപ്പഴം!!! വാളന്‍പുളിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാമോ?.... | Valanpuli

ശരീരത്തിലെ വിഷാംശങ്ങളെയും ടോക്സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു
Image Credit: Google
Published on

മലയാളികളുടെ മനസ്സിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഒന്നാണ് വാളൻ പുളി. പച്ച പുളിയും പഴുത്ത പുളിയും ഓർക്കുമ്പോൾ തന്നെ പലരുടെയും വായിൽ കപ്പലോടും. വെറുതെ കഴിക്കാനും കറികൾക്ക് രുചി കൂട്ടാനും മാത്രമല്ല നിരവധി അത്ഭുത ഗുണങ്ങളുണ്ട് വാളൻ പുലിക്ക്. 'ഇന്ത്യന്‍ ഈന്തപ്പഴം' എന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്.

വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും ടോക്സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുടികൊഴിച്ചിലിനും പരിഹാരമാണ്. പുളി പിഴിഞ്ഞ വെള്ളം തലയില്‍ തേച്ച് പിടിപ്പിക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇവ സഹായിക്കും. ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും.

കൂടാതെ വാതരോഗികള്‍ക്കും ഇത് ഉത്തമ ഔഷധമാണ്. വാതം, കഫം, പിത്തം എന്നിവക്കെതിരെ ഇത് ഉപയോഗിക്കുന്നു. പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാകും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ള ഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.

Related Stories

No stories found.
Times Kerala
timeskerala.com