ആലപ്പുഴ: വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. ആമ്പലപ്പുഴ പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിനാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. സ്കൂളിലെ ഏഴ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടർ വ്യക്തമാക്കി.
അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 7,000 കടന്നു. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ നിന്നാണ്. ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. കേരളത്തിന് പുറമെ ഗുജറാത്തിലും പശ്ചിമ ബംഗാളിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.