Image Credit: Social Media

പോഷക മൂല്യങ്ങൾ അടങ്ങിയ 'പനം കൽക്കണ്ടം' - ആരോഗ്യ ഗുണങ്ങൾ അറിയാം | Panam Kalkandam

ഇതിൽ ധാതുക്കൾ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു
Published on

പനം കല്ക്കണ്ടം ഇത് ശുദ്ധീകരിച്ച പഞ്ചസാരയുടെ പ്രകൃതിദത്ത ബദലാണ്. ഇതിൽ ധാതുക്കൾ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് നല്ല ഊർജ്ജം നൽകുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (GI) ഉള്ളതുകൊണ്ട് പ്രമേഹരോഗികൾക്കും ഇത് ഉപയോഗിക്കാം.

പനം കൽക്കണ്ടം - ആരോഗ്യ ഗുണങ്ങൾ

മധുരം ചെറിയ അളവിൽ കഴിച്ചാൽ ശരീരത്തിന് നല്ലതാണ്. പഞ്ചസാരയുടെ അസംസ്കൃതമായ പനങ്കൽക്കണ്ടം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ.

  • ഓർമമെച്ചപ്പെടുത്തുന്നതിന് നിത്യേന പനങ്കൽക്കണ്ടം, ബദാം ജീരകം കഴിക്കുന്നത് നല്ലതാണ്.

  • മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.

  • വിളർച്ച, ബലഹീനത, ക്ഷീണം എന്നിവയ്ക്ക് പനങ്കൽക്കണ്ടം നിത്യേന കഴിക്കുന്നതിലൂടെ ഹെമോഗ്ലോബിൻ കൂടുന്നതിന് സഹായിക്കുന്നു.

  • പനങ്കൽക്കണ്ടം കുരുമുളക് ചേർത്ത് പൊടിച്ച് നെയ്യിൽ ചേർത്ത് രാത്രി കഴിച്ചാൽ വരണ്ട ചുമക്ക് ഉത്തമ പരിഹാരമാണ്.

  • ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് ജലദോഷത്തിന് ശമനം കിട്ടും.

  • ഭക്ഷണത്തിനുശേഷം പനംകൽക്കണ്ടം പെരുംജീരകവും ചേർത്ത് കഴിച്ചാൽ വായിലും ശ്വസനത്തിനും ഫ്രഷ്‌നെസ്സ് കിട്ടാൻ നല്ലതാണ്.

Times Kerala
timeskerala.com