പേവിഷബാധയേറ്റ് ഏഴു വയസുകാരി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ | Rabies

ഈ മാസം അഞ്ചിനാണ് പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചത്
Ganesh
Published on

കൊല്ലം: കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്ത് നൽകും. മരണപ്പെട്ട നിയാ ഫൈസലിൻ്റെ കുടുംബത്തിന് മന്ത്രിയുമായി കൂടികാഴ്ചയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേ വിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് എസ്എടിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com